കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ പരിക്കേറ്റവരെ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് സന്ദർശിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിട്ട് വിലയിരുത്തിയ മന്ത്രി, ചികിത്സാ സംഘത്തിൽ നിന്ന് പരിക്കേറ്റവരുടെ അവസ്ഥയും നൽകുന്ന ചികിത്സാ സേവനങ്ങളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേട്ടു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രി, ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.
സന്ദർശനത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഷെയ്ഖ് ഹമൂദ് മുബാറക് ഹമൂദ് അൽ-സബാഹും മന്ത്രിക്കൊപ്പം പങ്കെടുത്തു.

