HomeGULFസബാഹ് അൽ അഹമ്മദ് മറൈൻ സിറ്റിയിൽ പരിശോധന ശക്തം: ബാച്ചിലർ താമസകേന്ദ്രങ്ങൾക്കെതിരെ 25 നിയമലംഘനങ്ങൾ രജിസ്റ്റർ...

സബാഹ് അൽ അഹമ്മദ് മറൈൻ സിറ്റിയിൽ പരിശോധന ശക്തം: ബാച്ചിലർ താമസകേന്ദ്രങ്ങൾക്കെതിരെ 25 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് കുവൈറ്റ് മുനിസിപ്പാലിറ്റി

spot_img

കുവൈറ്റ് സിറ്റി: സ്വദേശി പാർപ്പിട മേഖലകളിലെ നിയമവിരുദ്ധ ബാച്ചിലർ താമസകേന്ദ്രങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കി കുവൈറ്റ് മുനിസിപ്പാലിറ്റി. അഹമ്മദി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള എൻജിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ സബാഹ് അൽ അഹമ്മദ് മറൈൻ സിറ്റിയിലെ സ്വകാര്യ-മാതൃകാ പാർപ്പിട മേഖലകളിൽ നിന്നായി 25 നിയമലംഘനങ്ങൾ കണ്ടെത്തി അധികൃതർ നോട്ടീസ് നൽകി.

സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന പ്രൈവറ്റ്, ഇൻവെസ്റ്റ്‌മെന്റ്, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു അധികൃതരുടെ ഫീൽഡ് ഇൻസ്പെക്ഷൻ എന്ന് അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു.മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റും ബന്ധപ്പെട്ട മറ്റ് സുരക്ഷാ വകുപ്പുകളും സംയുക്തമായി തയ്യാറാക്കിയ പ്രത്യേക ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പരിശോധനകൾ പുരോഗമിക്കുന്നത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും ഈ കർശന നിരീക്ഷണ കാമ്പെയ്ൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത് ലംഘിക്കുന്ന കെട്ടിട ഉടമകൾക്കെതിരെയും താമസക്കാർക്കെതിരെയും വൈദ്യുതി വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കുവൈറ്റ് മുനിസിപ്പാലിറ്റി ആവർത്തിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!