കുവൈത്ത്സിറ്റി: പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് വകുപ്പും ചേർന്ന് അഞ്ചാം റിങ് റോഡിൽ താൽക്കാലിക ഭാഗിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.
ജഹ്‌റ ഭാഗത്തുനിന്നും കിംഗ് ഫൈസൽ റോഡിൽ നിന്നുമായി സാൽമിയയിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുന്നത്. അൽ-സാദിഖ് പ്രദേശത്തിന് എതിർവശത്തുള്ള ഭാഗത്തും ഡമാസ്കസ് സ്ട്രീറ്റിലേക്കുള്ള പാതയിലുമാണ് അടച്ചിടൽ നടപ്പാക്കുക.
ജൂൺ 8 തിങ്കളാഴ്ച അർധരാത്രി 12:00 മുതൽ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 5:30 വരെ നിയന്ത്രണം തുടരും.ഈ സമയത്ത് വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഗതാഗത സുരക്ഷയും സുഗമമായ വാഹന ഗതാഗതവും ഉറപ്പാക്കുന്നതിനായാണ് നടപടി.

