HomeGULFഅനധികൃത പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത കടകൾക്കുമെതിരെ കുവൈത്ത് മുൻസിപ്പാലിറ്റിയുടെ കൂട്ടപ്പരിശോധന; കർശന നടപടിയുമായി അധികൃതർ

അനധികൃത പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത കടകൾക്കുമെതിരെ കുവൈത്ത് മുൻസിപ്പാലിറ്റിയുടെ കൂട്ടപ്പരിശോധന; കർശന നടപടിയുമായി അധികൃതർ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ഹെൽത്ത് ലൈസൻസുകളുടെ സാധുത പരിശോധിക്കുന്നതിനും പരസ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആറ് ഗവർണറേറ്റുകളിലും വ്യാപക ഫീൽഡ് ഇൻസ്പെക്ഷൻ കാമ്പെയ്ൻ ആരംഭിച്ചു. നഗരങ്ങളുടെയും വാണിജ്യ മേഖലകളുടെയും ഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യാനും നഗരപ്രദേശങ്ങളുടെ മനോഹാരിത നിലനിർത്താനുമാണ് ഈ പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്ക്വാഡുകളെയാണ് കടകളിലും വലിയ വാണിജ്യ സമുച്ചയങ്ങളിലും നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

ഫർവാനിയ ഗവർണറേറ്റിൽ നടന്ന ആദ്യഘട്ട പരിശോധനയിൽ 27 കടകൾ പരിശോധിച്ചതായും പരസ്യ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏഴ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ തലാൽ അൽ അസ്മി അറിയിച്ചു. നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. വരും ആഴ്ചകളിലും എല്ലാ ഗവർണറേറ്റുകളിലും കൃത്യമായ പ്ലാനിങ്ങോടെ പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലുടനീളമുള്ള വാണിജ്യ മേഖലകളുടെ സൗന്ദര്യം നിലനിർത്തുന്നതിനും പൊതുനിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും മുൻസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!