HomeGULFവാഹന ഉടമകൾക്ക് ആശ്വാസം; കുവൈറ്റിൽ 'സാഹെൽ' ആപ്പ് വഴി ഇനി എളുപ്പത്തിൽ ഉടമസ്ഥാവകാശം പുതുക്കാം

വാഹന ഉടമകൾക്ക് ആശ്വാസം; കുവൈറ്റിൽ ‘സാഹെൽ’ ആപ്പ് വഴി ഇനി എളുപ്പത്തിൽ ഉടമസ്ഥാവകാശം പുതുക്കാം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘സാഹെൽ’ ആപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം (ദഫ്തർ) പുതുക്കുന്നതിനുള്ള സേവനം പുനരാരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് റെഗുലേഷൻ യൂണിറ്റിന്റെ സിസ്റ്റങ്ങളിൽ നടത്തിവന്ന വികസന-നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്നാണ് നടപടി. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമാക്കിയ ഡിജിറ്റൽ സംവിധാനമാണ് ഇപ്പോൾ ഉപഭോക്താക്കൾക്കായി സജ്ജമാക്കിയിരിക്കുന്നത്.

വാഹന ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നവീകരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ മാറ്റത്തോടെ ഉപഭോക്താക്കൾക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ വളരെ വേഗത്തിൽ ആപ്പിലൂടെ പുതുക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഇടപാടുകൾ വേഗത്തിലും ലളിതമായും തീർപ്പാക്കാൻ സാധിക്കുന്നത് രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഒരേപോലെ ഗുണം ചെയ്യും.

ഡിജിറ്റൽ വൽക്കരണത്തിലൂടെ സർക്കാർ സേവനങ്ങൾ ആധുനികീകരിക്കാനും നേരിട്ടുള്ള സമ്പർക്ക നടപടികൾ പരമാവധി കുറയ്ക്കാനുമുള്ള കുവൈറ്റിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ സേവനം തിരികെ കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ കൃത്യതയും വിശ്വാസ്യതയും എളുപ്പവും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹന ഉടമസ്ഥാവകാശം പുതുക്കുന്നതിനും മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി സ്വദേശികളും വിദേശികളും സഹെൽ ആപ്ലിക്കേഷൻ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!