കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) വഴി ഇൻഡിഗോയുടെ കുവൈറ്റ്–ഹൈദരാബാദ് (HYD) വിമാന സർവീസുകൾ 2026 ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.പുതുക്കിയ സർവീസ് ഷെഡ്യൂൾ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ സർവീസ് പുനരാരംഭം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ജൂലൈ 1 മുതൽ ടെർമിനൽ 4 (T4) വഴി ഇൻഡിഗോ സർവീസ് ആരംഭിക്കും
GULF
INTERNATIONAL

