HomeGULFഎൽ നിനോ കുവൈത്തിനെ ബാധിക്കുമോ ?; വിശദീകരണവുമായി കാലാവസ്ഥാ വിദഗ്ധൻ

എൽ നിനോ കുവൈത്തിനെ ബാധിക്കുമോ ?; വിശദീകരണവുമായി കാലാവസ്ഥാ വിദഗ്ധൻ

spot_img

കുവൈത്ത് സിറ്റി: ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ (El Niño) 2026-ൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി കുവൈത്തിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും വരൾച്ചയും അനുഭവപ്പെടാനിടയുണ്ടെന്നും കുവൈത്ത് ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് അഡെൽ അൽ-സഅദൂൻ പറഞ്ഞു.

ലോക കാലാവസ്ഥാ സംഘടനയുടെ പ്രവചനങ്ങൾ പ്രകാരം എൽ നിനോ ഈ വേനൽക്കാലത്തോ അല്ലെങ്കിൽ ശരത്കാലത്തോ ആരംഭിച്ച് മാസങ്ങളോളം തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ 2027 വരെയും നീണ്ടുനിൽക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഉയരുന്നതാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്. ഇതുമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട്, വരൾച്ച, വെള്ളപ്പൊക്കം, അതിശക്തമായ മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്.കുവൈത്തിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് സാധാരണയേക്കാൾ കൂടുതൽ ചൂടും കടുത്ത ഉഷ്ണതരംഗങ്ങളും വരൾച്ചയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അൽ-സഅദൂൻ മുന്നറിയിപ്പ് നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!