യുഎസ് പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനത്തിനായി ട്രംപ് ഭരണകൂടം പരിശ്രമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രസിഡൻ്റിൻ്റെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി വർഷാവസാനത്തിന് മുൻപ് താൻ ഇന്ത്യയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
വർഷാവസാനത്തിന് മുൻപ് തന്നെ സന്ദർശനം നടത്തി തിരികെയെത്താനും അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ ഒരു പ്രസിഡൻ്റ് സന്ദർശനം നടത്താനും ആഗ്രഹിക്കുന്നു. പ്രസിഡൻ്റിൻ്റെ സന്ദർശനം അടുത്ത വർഷം നടക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതുതന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും പ്രസിഡൻ്റ് വരുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയായും റൂബിയോ വിശേഷിപ്പിച്ചു. ‘ഇന്ത്യ അമേരിക്കയുടെ വളരെ അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ്. പ്രധാനമന്ത്രിയും പ്രസിഡൻ്റും തമ്മിലുള്ള ബന്ധം വളരെ അടുത്ത് നിൽക്കുന്നു. ഇത് നയതന്ത്രത്തിൽ വളരെ പ്രധാനമാണെന്നാണ് ഞാൻ കരുതുന്നുന്നത്’, എന്ന് റൂബിയോ വ്യക്തമാക്കി.



