HomeGULFകുവൈത്തിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും മൂന്ന് സ്വദേശികളും തമ്മിൽ സംഘർഷം; പരസ്പരം പരാതിയുമായി ഇരുവിഭാഗവും

കുവൈത്തിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും മൂന്ന് സ്വദേശികളും തമ്മിൽ സംഘർഷം; പരസ്പരം പരാതിയുമായി ഇരുവിഭാഗവും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സാലിം പ്രദേശത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരും മൂന്ന് കുവൈത്ത് പൗരന്മാരും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലും പരസ്പര പരാതിയിലും കലാശിച്ചു.പൊതുസ്ഥലത്ത് മദ്യലഹരിയിലായിരുന്നുവെന്ന സംശയത്തെ തുടർന്ന് മൂന്ന് കുവൈത്ത് പൗരന്മാരെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയതാണ് സംഭവങ്ങളുടെ തുടക്കം.

1992ലും 2002ലും ജനിച്ച രണ്ട് ഉദ്യോഗസ്ഥരാണ് 1979, 1994, 2001 വർഷങ്ങളിൽ ജനിച്ച മൂന്ന് സ്വദേശികളെ ചോദ്യം ചെയ്തത്.തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെട്ടപ്പോൾ മൂന്ന് പേരും അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.എന്നാൽ അന്വേഷണത്തിനിടെ മൂന്ന് സ്വദേശികളും ആരോപണങ്ങൾ നിഷേധിച്ചു. ഉദ്യോഗസ്ഥരാണ് തങ്ങൾക്കെതിരെ ബലപ്രയോഗം നടത്തിയതെന്നും ഇവർ ആരോപിച്ചു.ഇതോടെ ഇരുവിഭാഗങ്ങളും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.

സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച അധികൃതർ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിയാലോചിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.പൊതുസ്ഥലത്തെ മദ്യലഹരി, സർക്കാർ ഉദ്യോഗസ്ഥരെ അപമാനിക്കൽ, ആക്രമണം, ബലപ്രയോഗം തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടുത്തി ലഘുകുറ്റ കേസായാണ് സംഭവം രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് കണ്ടെത്തുന്നതിനുള്ള നിയമനടപടികൾ തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!