കുവൈത്ത് സിറ്റി, ജൂൺ 30: വാഹന ഉടമകൾക്ക് ഇനി സഹൽ (Sahel) ആപ്പ് വഴി ഡിജിറ്റൽ വാഹന രജിസ്ട്രേഷൻ ലൈസൻസ് നേരിട്ട് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ സേവനത്തിലൂടെ വാഹന രജിസ്ട്രേഷൻ ലൈസൻസിന്റെ ഇലക്ട്രോണിക് പകർപ്പ് എപ്പോഴും മൊബൈലിൽ സൂക്ഷിക്കാനും, ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ പ്രദർശിപ്പിക്കാനും സാധിക്കും.സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുകയും പൗരന്മാർക്കും പ്രവാസികൾക്കും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.



