HomeGULFഇറാൻ ഭീഷണി ചെറുക്കാൻ കുവൈറ്റ്; 400 മില്യൺ ഡോളറിന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നു

ഇറാൻ ഭീഷണി ചെറുക്കാൻ കുവൈറ്റ്; 400 മില്യൺ ഡോളറിന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നു

spot_img

കുവൈറ്റ് സിറ്റി: ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വ്യോമാക്രമണ ഭീഷണികളെ പ്രതിരോധിക്കുന്നതിനായി നോർവീജിയൻ കമ്പനിയായ കോങ്സ്ബെർഗ് ഗ്രുപ്പനിൽ നിന്ന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ കുവൈറ്റ് കരാറൊപ്പിട്ടു. യുഎസിന്റെ ഫോറിൻ മിലിട്ടറി സെയിൽസ് പ്രോഗ്രാമിന്റെ ഭാഗമായി പ്രമുഖ പ്രതിരോധ കമ്പനിയായ റേതിയോണുമായി ചേർന്നാണ് ഈ കരാർ നടപ്പിലാക്കുന്നത്.’നാസ്മാസ്’ എന്ന് പേരിട്ടിട്ടുള്ള ഈ അത്യാധുനിക ഉപരിതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനത്തിനായുള്ള കരാറിന്റെ ആകെ മൂല്യം ഏകദേശം 400 മില്യൺ ഡോളറാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

റേതിയോണുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ മൊബൈൽ നാസ്മാസ് വ്യോമപ്രതിരോധ സംവിധാനം, ആകാശത്തുനിന്നുള്ള ഏത് തരത്തിലുള്ള ഭീഷണികളിൽ നിന്നും കുവൈറ്റിലെ ജനങ്ങളെയും രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ സഹായിക്കും.സമീപകാലത്തായി കുവൈറ്റിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആവർത്തിച്ചുള്ളതും ക്രൂരവുമായ സൈനിക ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ച ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഈ നീക്കങ്ങൾ. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള വെല്ലുവിളിയാകുന്ന ഇത്തരം ആക്രമണങ്ങൾ ജനങ്ങളുടെ ജീവനും പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യം പ്രതിരോധ രംഗം ശക്തമാക്കാൻ വലിയ തുകയുടെ പുതിയ സൈനിക കരാറിലേക്ക് കടന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!