HomeGULFആകാശത്ത് അത്ഭുതക്കാഴ്ചകളുടെ പൂരം: ജൂലൈ മാസത്തിലെ അപൂർവ പ്രതിഭാസങ്ങൾ വിശദീകരിച്ച് അൽ-ഉജൈരി സയന്റിഫിക് സെന്റർ

ആകാശത്ത് അത്ഭുതക്കാഴ്ചകളുടെ പൂരം: ജൂലൈ മാസത്തിലെ അപൂർവ പ്രതിഭാസങ്ങൾ വിശദീകരിച്ച് അൽ-ഉജൈരി സയന്റിഫിക് സെന്റർ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ആകാശത്ത് ഈ ജൂലൈ മാസത്തിൽ വിസ്മയകരമായ നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ ദൃശ്യമാകുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഗ്രഹങ്ങളുടെ സംയോജനം, സഫർ മാസപ്പിറവി, പൂർണ്ണചന്ദ്രൻ എന്നിവയുൾപ്പെടെയുള്ള അപൂർവ ആകാശക്കാഴ്ചകളാണ് ഈ മാസം കാത്തിരിക്കുന്നത്. ഈ പരമ്പരയിലെ ആദ്യ പ്രതിഭാസം ജൂലൈ നാലിന് ചൊവ്വയും യുറാനസും തമ്മിലുള്ള സംയോജനത്തോടെയാണ് ആരംഭിക്കുന്നത്. ഈ സമയത്ത് ചൊവ്വാഗ്രഹം യുറാനസിന് തൊട്ടുതാഴെയായി കടന്നുപോകുമെങ്കിലും പകൽവെളിച്ചത്തിൽ കുവൈറ്റിൽ നിന്ന് ഇത് നേരിട്ട് ദൃശ്യമാകില്ല. തുടർന്ന് ജൂലൈ ആറിന് ഭൂമി സൂര്യനിൽ നിന്ന് അതിന്റെ ഭ്രമണപഥത്തിലെ ഏറ്റവും കൂടിയ ദൂരത്തിൽ എത്തുന്ന അപൂർവ പ്രതിഭാസമായ ‘അപ്‌ഹേലിയൻ’ സംഭവിക്കും. ഈ സമയത്ത് ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏകദേശം 1.0167 അസ്ട്രോണമിക്കൽ യൂണിറ്റായിരിക്കും.

മാസത്തിന്റെ രണ്ടാം വാരത്തിൽ ആകാശപ്രേമികൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന മനോഹരമായ ഒരു കാഴ്ചയുമുണ്ട്. ജൂലൈ പതിനൊന്നിന് പുലർച്ചെ ചന്ദ്രനും ചൊവ്വയും തമ്മിലുള്ള സവിശേഷമായ സംയോജനം കുവൈറ്റിന്റെ ആകാശത്ത് വ്യക്തമായി കാണാൻ സാധിക്കും. പുലർച്ചെ രണ്ട് മണിയോടെ ഉദിച്ചുയരുന്ന ഈ രണ്ട് ആകാശഗോളങ്ങളും തമ്മിലുള്ള നേരിയ അകലം പുലർകാല ആകാശത്ത് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കും. ജൂലൈ പതിനാലിന് ഹിജ്ര വർഷം 1448-ലെ സഫർ മാസത്തിന്റെ ചന്ദ്രക്കല പിറവിയെടുക്കും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ ജ്യോതിശാസ്ത്ര ക്രമത്തിൽ അണിനിരക്കുന്ന ഈ വേളയിൽ പുതിയ മാസപ്പിറവിക്ക് ആകാശം സാക്ഷ്യം വഹിക്കുമെന്നും ശാസ്ത്രകേന്ദ്രം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!