കുവൈറ്റ്സിറ്റി: ജാബർ അൽ അഹമ്മദ് ഏരിയയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ട്രീറ്റ് 85 താത്കാലികമായി അടക്കുന്നതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ബ്ലോക്ക് 1-ന് എതിർവശത്തുള്ള റൗണ്ട് എബൗട്ട് മുതൽ ദോഹ റോഡ് വരെയുള്ള ഭാഗമാണ് അടക്കുന്നത്.
ജൂലൈ 4 ശനിയാഴ്ച മുതൽ ഓഗസ്റ്റ് 4 ചൊവ്വാഴ്ച വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വഴിയിലൂടെ പോകുന്ന വാഹനങ്ങൾ മറ്റ് ബദൽ പാതകൾ ഉപയോഗിക്കണമെന്നും, റോഡിലെ താൽക്കാലിക ട്രാഫിക് സൂചനകളും നിർദ്ദേശങ്ങളും പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് മന്ത്രാലയം അഭ്യർത്ഥിച്ചു.



