HomeGULFഅൽ-നആയം സ്ക്രാപ്പ് യാർഡിലെ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കി ഫയർഫോഴ്സ്; ആർക്കും പരിക്കില്ല

അൽ-നആയം സ്ക്രാപ്പ് യാർഡിലെ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കി ഫയർഫോഴ്സ്; ആർക്കും പരിക്കില്ല

spot_img

കുവൈറ്റ് സിറ്റി: അൽ-സാൽമി റോഡിലുള്ള അൽ-നആയം സ്ക്രാപ്പ് യാർഡിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. അൽ-ഷഖായ, അൽ-ജഹ്‌റ ഇൻഡസ്ട്രിയൽ, അൽ-ഖൈറവാൻ, അൽ-ഇസ്നാദ് എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സംയുക്തമായി നടത്തിയ അതിവേഗ നീക്കത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

പുലർച്ചെ തീപിടിത്തമുണ്ടായ ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങൾ അത്യാധുനിക സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിലാണ് തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!