HomeGULFകടുത്ത വേനൽ: വീടുകളിലും വാഹനങ്ങളിലും തീപിടിത്തം ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശങ്ങളുമായി ഫയർഫോഴ്സ്

കടുത്ത വേനൽ: വീടുകളിലും വാഹനങ്ങളിലും തീപിടിത്തം ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശങ്ങളുമായി ഫയർഫോഴ്സ്

spot_img

കുവൈറ്റ്സിറ്റി: വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ, വീടുകളിലും വാഹനങ്ങളിലും ഉണ്ടായേക്കാവുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ് ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗം മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണെന്ന് ഫയർഫോഴ്സ് ഓർമ്മിപ്പിച്ചു.“നിങ്ങളുടെ സുരക്ഷ ആരംഭിക്കുന്നത് അഗ്നി പ്രതിരോധ നടപടികൾ പാലിക്കുന്നതിലൂടെയാണ്” എന്ന പേരിൽ പുറത്തിറക്കിയ പ്രത്യേക ബോധവൽക്കരണ ഇൻഫോഗ്രാഫിക്സിലൂടെയാണ് ഫയർഫോഴ്സ് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെച്ചത്.

വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ഇലക്ട്രിക്കൽ വയറിംഗുകളിൽ അമിതഭാരം നൽകാതിരിക്കുക.ഇലക്ട്രിക്കൽ വയറുകളും വീട്ടുപകരണങ്ങളും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.പാചകം ചെയ്യുമ്പോൾ അടുപ്പുകളോ ഗ്യാസ് സ്റ്റൗവുകളോ ശ്രദ്ധിക്കാതെ വിട്ടുപോകരുത്.വീടുകളിൽ സ്മോക്ക് ഡിറ്റക്ടറുകളും അഗ്നിശമന ഉപകരണങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക.എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ചൂട് തട്ടുന്ന സ്ഥലങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കുക.എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ കൃത്യസമയത്ത് സർവീസ് ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യുക.

വാഹനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കാറിലെ ബാറ്ററിയും ഇലക്ട്രിക്കൽ വയറിംഗുകളും കൃത്യമായി പരിശോധിക്കുക.ഇന്ധന ചോർച്ചയോ ഓയിൽ ലീക്കോ ഇല്ലെന്ന് ഉറപ്പുവരുത്തുക.കടുത്ത ചൂടുള്ള സമയങ്ങളിൽ പോർട്ടബിൾ ചാർജറുകൾ, ലൈറ്ററുകൾ, പെർഫ്യൂമുകൾ എന്നിവ വാഹനങ്ങൾക്കുള്ളിൽ ഉപേക്ഷിക്കരുത്.എൻജിൻ താപനില സൂക്ഷ്മമായി നിരീക്ഷിക്കുക, ടെമ്പറേച്ചർ ഗേജിലെ വ്യതിയാനങ്ങൾ അവഗണിക്കരുത്.

വാഹനങ്ങളിൽ എപ്പോഴും ഒരു അഗ്നിശമന ഉപകരണം കരുതുക.ദീർഘദൂര യാത്രകൾക്ക് മുൻപായി ടയറുകളുടെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുക.തീപിടിത്തം ഉണ്ടായാൽ എത്രയും വേഗം വിവരമറിയിക്കുന്നത് നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഒട്ടും സമയം കളയാതെ ഉടനടി 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!