കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കായി എയർ ഇന്ത്യ എക്സ്പ്രസ് ‘എക്സ്പ്ലോർ മോർ സെയിൽ’ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കിൽ 15% വരെ ഇളവ് ലഭിക്കുന്ന ഓഫർ ജൂലൈ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമാണ്.
2026 ജൂലൈ 5 മുതൽ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കാണ് ഓഫർ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ ഇല്ല, കൂടാതെ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും അവസരമുണ്ട്.കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ ഈ ഓഫർ ലഭ്യമാണെന്ന് എയർലൈൻ അറിയിച്ചു.



