HomeINDIAവര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു; മൂന്ന് പേർ അറസ്റ്റിൽ

വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു; മൂന്ന് പേർ അറസ്റ്റിൽ

spot_img

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. ഇന്നലെ രാത്രി 10.40ന് ശേഷം വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം നടന്നത്. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19) ആണ് കുത്തേറ്റത്. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. വര്‍ക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തന്‍, ജെറിന്‍ എന്നിവരെയാണ് ടൂറിസം പൊലീസ് പിടികൂടിയത്.കുത്തേറ്റ 19 വയസുകാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുത്തേറ്റയുടന്‍ തന്നെ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നുപോകുന്നതിനിടെ പ്രതികള്‍, തഞ്ചാവൂര്‍ സ്വദേശികളായ സുദര്‍ശന്‍ (19), സതീഷ് (17), കുമുദന്‍ (19) എന്നിവരെ തടഞ്ഞ് നിര്‍ത്തുകയും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായതോടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പിന്നീടാണ് പൊലീസ് ഇവരെ പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!