HomeGULFജലീബ് അൽ-ഷുയൂഖിൽ വ്യാപക പരിശോധന; 10 സ്ഥാപനങ്ങൾ അടച്ചു, 152 ലംഘന റിപ്പോർട്ടുകൾ

ജലീബ് അൽ-ഷുയൂഖിൽ വ്യാപക പരിശോധന; 10 സ്ഥാപനങ്ങൾ അടച്ചു, 152 ലംഘന റിപ്പോർട്ടുകൾ

spot_img

കുവൈത്ത് സിറ്റി, ജൂലൈ 16: ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 10 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 152 ലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

സ്വർണ-ആഭരണ കടകൾ, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ, കഫേകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശോധന. വ്യാപാര ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതിനും ചില വ്യാപാര മേഖലകളിൽ നിർബന്ധമാക്കിയ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ പാലിക്കാത്തതിനുമാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!