HomeInternationalഎണ്ണ വിലയില്‍ ഇടിവ്; അമേരിക്ക -ഇറാന്‍ പുത്തന്‍ കരാറുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിപണിയില്‍ കുറഞ്ഞത് അഞ്ച്...

എണ്ണ വിലയില്‍ ഇടിവ്; അമേരിക്ക -ഇറാന്‍ പുത്തന്‍ കരാറുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിപണിയില്‍ കുറഞ്ഞത് അഞ്ച് ശതമാനത്തിലേറെ എണ്ണവില

spot_img

ഏഷ്യന്‍ വിപണികളില്‍ എണ്ണ വിലയില്‍ ഇടിവ്. തിങ്കളാഴ്ച രാവിലെ ഇടപാടുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ എണ്ണ വില കുറയുന്നതിന്‍റെ സൂചനകളാണ് വിപണിയില്‍ നിന്ന് കിട്ടിയത്. രണ്ട് രാത്രികളില്‍ ഇറാന് മേല്‍ അമേരിക്ക ആക്രമണം നടത്താതെ ഇരുന്നത് നിക്ഷേപകരില്‍ ജാഗ്രത ഉണ്ടാക്കിയിട്ടുണ്ട്. പുത്തന്‍ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിരിക്കുന്നു എന്ന സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

രാജ്യാന്തര വില നോര്‍ത്ത് സീ ബ്രെന്‍റ് അസംസ്‌കൃത എണ്ണയ്ക്ക് വീപ്പയ്ക്ക് 5.58 ശതമാനം കുറഞ്ഞ് 91.38 അമേരിക്കന്‍ ഡോളര്‍ എന്ന നിലയിലായിട്ടുണ്ട്. അതേസമയം അമേരിക്കന്‍ കമ്പനിയായ വെസ്റ്റ് ടെക്‌സാസ് ഇന്‍റര്‍മീഡിയയില്‍ 5.46 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 84.43 ഡോളറാണ് ഇപ്പോള്‍ വില.

അതേസമയം കഴിഞ്ഞ ദിവസം ഹോര്‍മൂസില്‍ കുടുങ്ങിയ ഒരു എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ചിരുന്നു. കടലില്‍ സ്ഥാപിച്ചിരുന്ന ഒരു കുഴിബോംബില്‍ തട്ടിയാണ് അപകടമുണ്ടായത്.അതിനിടെ ചെങ്കടലിലേക്കും സംഘര്‍ഷം വ്യാപിക്കുന്നതിന്‍റെ സൂചനകളുണ്ട്. ചെങ്കടലിലൂടെ നീങ്ങുന്ന സൗദി കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ ഇനിയും ആക്രമണം നടത്തിയാല്‍ കടുത്ത സൈനിക ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇറാനും ഹൂതികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!