HomeGULFകുവൈറ്റിലെ വാരാന്ത്യ കാലാവസ്ഥ.

കുവൈറ്റിലെ വാരാന്ത്യ കാലാവസ്ഥ.

spot_img

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന വാരാന്ത്യത്തിൽ രാജ്യത്ത് പൊതുവെ കടുത്ത ചൂടും രാത്രികാലങ്ങളിൽ ചൂടുള്ളതും ആർദ്രതയേറിയതുമായ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിൽ തെക്ക്-കിഴക്കൻ കാറ്റ് വീശുന്നതിനാൽ ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് രാജ്യത്ത് ചൂടും ആർദ്രതയും നിറഞ്ഞ കാറ്റ് ശക്തമാകുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ളരാർ അൽ-അലി കുവൈറ്റ് ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി. താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും അല്പം മേഘാവൃതമായ അന്തരീക്ഷത്തിനും ഉയർന്ന ആർദ്രതയ്ക്കും ഇത് കാരണമാകും.

വെള്ളിയാഴ്ചത്തെ കാലാവസ്ഥ:പകൽ: തീരദേശങ്ങളിൽ കടുത്ത ചൂടും ആർദ്രതയും അനുഭവപ്പെടും. മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്ക്-കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ ചിലയിടങ്ങളിൽ ഉയർന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാം.

താപനില: പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

കടൽ അവസ്ഥ: കടൽ ശാന്തമോ ഇടത്തരം തിരമാലകളോട് കൂടിയതോ ആയിരിക്കും (തിരമാലകളുടെ ഉയരം 1 മുതൽ 4 അടി വരെ).

വെള്ളിയാഴ്ച രാത്രി: രാത്രി ചൂടുള്ളതും തീരദേശങ്ങളിൽ ആർദ്രതയേറിയതുമായ അന്തരീക്ഷമായിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 6 മുതൽ 32 കിലോമീറ്റർ വരെയായിരിക്കും.

താപനില: കുറഞ്ഞ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.കടൽ അവസ്ഥ: കടൽ ശാന്തമായി തുടരും (തിരമാലകളുടെ ഉയരം 1 മുതൽ 4 അടി വരെ).

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!