കുവൈത്ത്സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഫർവാനിയ മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനാ സംഘം വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 101 നിയമലംഘനങ്ങൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.
കമേഴ്‌സ്യൽ ഫ്രോഡ്, ഉറവിടം വ്യക്തമല്ലാത്തതും നിരോധിച്ചതുമായ ഉൽപ്പന്നങ്ങളുടെ വിൽപന തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾക്കാണ് നടപടി സ്വീകരിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്ര ഇല്ലാത്ത സ്വർണ്ണാഭരണങ്ങൾ വിൽപനയ്ക്ക് വെച്ച സ്വർണ്ണക്കടയിൽ നിന്ന് ഇവ പിടിച്ചെടുത്തു. സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നങ്ങൾ ഏത് രാജ്യത്താണ് നിർമ്മിച്ചതെന്ന് വ്യക്തമാക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളും കണ്ടെത്തി.
റേഷൻ/സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ നിയമവിരുദ്ധമായി വിൽപന നടത്തിയ ഗ്രോസറി ഷോപ്പ് മന്ത്രാലയം ഉടനടി പൂട്ടിച്ച് സീൽ ചെയ്തു.കപണമായി ഇടപാടുകൾ നടത്തരുതെന്ന മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ച ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരെ നടപടിയെടുത്തു. വാലിഡ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും ലൈസൻസ് എടുത്ത ഉദ്ദേശ്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനും 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.



