കുവൈത്ത് സിറ്റി, ഓഗസ്റ്റ് 1: ഇറാന്റെ ആക്രമണത്തെ തുടർന്ന് കുവൈത്ത് വ്യോമപ്രതിരോധ സേന ശത്രു ഡ്രോണുകളെ പ്രതിരോധിച്ച് തകർക്കുകയാണെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.
കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തടഞ്ഞുനശിപ്പിക്കുന്നതിന്റേതാണെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം പരിഗണിച്ച് ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.



