HomeGULFകുവൈത്തിലെ ജാബർ ആശുപത്രിയിൽ അത്യാധുനിക ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം; ദുബായിലെ മെഡിക്കൽ കോൺഫറൻസിലേക്ക് തത്സമയ...

കുവൈത്തിലെ ജാബർ ആശുപത്രിയിൽ അത്യാധുനിക ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം; ദുബായിലെ മെഡിക്കൽ കോൺഫറൻസിലേക്ക് തത്സമയ സംപ്രേഷണം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ അത്യാധുനിക കത്തീറ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയത്തിലെ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ ചികിത്സ വിജയകരമായി പൂർത്തിയാക്കി. അറുപത് വയസ്സിന് മുകളിലുള്ള രോഗിയിലാണ് സങ്കീർണമായ ചികിത്സ നടത്തിയത്.ഹൃദയത്തിലെ അയോർട്ടിക് വാൽവിന് ഗുരുതരമായ സങ്കോചം ഉണ്ടായിരുന്ന രോഗിക്ക് ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനെ തുടർന്ന് നിരവധി തവണ ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നിരുന്നു.

രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് തുറന്ന ഹൃദയശസ്ത്രക്രിയയ്ക്ക് പകരം കത്തീറ്റർ വഴി പുതിയ വാൽവ് സ്ഥാപിക്കുന്ന നൂതന ചികിത്സാരീതിയാണ് ഡോക്ടർമാർ സ്വീകരിച്ചത്.

ഡോക്ടർ അലി സാഹിബ്, ഡോക്ടർ മുഹമ്മദ് അൽ തുർക്കി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്. ലോക്കൽ അനസ്തേഷ്യ നൽകി ‘നാവിറ്റോർ വിഷൻ’ എന്ന അത്യാധുനിക ഹൃദയവാൽവാണ് രോഗിയിൽ സ്ഥാപിച്ചത്.ചികിത്സ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ട് ദിവസത്തിനുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രത്യേകതയെന്നാൽ, ജാബർ ആശുപത്രിയിൽ നടന്ന ഈ ചികിത്സ ദുബായിൽ സംഘടിപ്പിച്ച ഗൾഫ് ഹാർട്ട് വാൽവ് കോൺഫറൻസിലേക്ക് സാറ്റലൈറ്റ് സംവിധാനം വഴി തത്സമയം സംപ്രേഷണം ചെയ്തു.കോൺഫറൻസിൽ പങ്കെടുത്ത അമേരിക്കയിൽനിന്നുള്ള ഹൃദ്രോഗ വിദഗ്ധരും മറ്റ് അന്താരാഷ്ട്ര മെഡിക്കൽ പ്രതിനിധികളും കുവൈത്തിലെ ഡോക്ടർമാരുടെ വൈദഗ്ധ്യത്തെയും ചികിത്സയുടെ നിലവാരത്തെയും അഭിനന്ദിച്ചു.

സങ്കീർണമായ ഹൃദ്രോഗങ്ങൾക്ക് കത്തീറ്റർ അധിഷ്ഠിത ചികിത്സ നൽകുന്നതിൽ ജാബർ ആശുപത്രി കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനങ്ങളിലൂടെ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!