HomeGULFകുവൈത്തിലെ ഷർഖിൽ 160 സ്റ്റാളുകളുമായി താൽക്കാലിക മത്സ്യമാർക്കറ്റ് തുറന്നു; പുതിയ മാർക്കറ്റ് ഒരു വർഷത്തിനകം

കുവൈത്തിലെ ഷർഖിൽ 160 സ്റ്റാളുകളുമായി താൽക്കാലിക മത്സ്യമാർക്കറ്റ് തുറന്നു; പുതിയ മാർക്കറ്റ് ഒരു വർഷത്തിനകം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷർഖ് മത്സ്യമാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 160 സ്റ്റാളുകളുള്ള താൽക്കാലിക മത്സ്യമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് അബ്ദുല്ല സാലിം അൽ അലി പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

നിലവിലെ പ്രധാന മത്സ്യമാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏകദേശം ഒരു വർഷം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ മത്സ്യവിൽപ്പനയും ലേലവും തടസ്സമില്ലാതെ തുടരുന്നതിനാണ് താൽക്കാലിക മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.പുതിയ മാർക്കറ്റിൽ പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ വിവിധയിനം മത്സ്യങ്ങൾ ലഭ്യമാണ്. രാവിലെയും വൈകുന്നേരവും പതിവുപോലെ മത്സ്യലേലം നടക്കുമെന്നും വ്യാപാരികൾ അറിയിച്ചു.

അതേസമയം, കുവൈത്തി സുബൈദി മത്സ്യത്തിന് ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോഗ്രാം കുവൈത്തി സുബൈദിക്ക് 22 ദിനാറും പാകിസ്ഥാനി സുബൈദിക്ക് 12 ദിനാറുമാണ് വില.ഹമൂർ, നഖ്‌റൂർ മത്സ്യങ്ങൾക്ക് കിലോഗ്രാമിന് നാല് ദിനാറും ബലൂലിന് അഞ്ച് ദിനാറും നുവൈബിക്ക് ആറ് ദിനാറും സീബാസിന് അഞ്ച് ദിനാറുമാണ് വില. കുവൈത്തി സബീതിക്ക് എട്ട് ദിനാറും ഷഅം മത്സ്യത്തിന് അഞ്ച് ദിനാറുമാണ് വില.കുവൈത്തി ജംബോ ചെമ്മീൻ കിലോഗ്രാമിന് അഞ്ച് ദിനാറിനും ഇടത്തരം ചെമ്മീൻ നാല് ദിനാറിനും ലഭ്യമാണ്.

അതേസമയം, പ്രാദേശിക മെയ്ദ് മത്സ്യം നിലവിൽ മാർക്കറ്റിൽ ലഭ്യമല്ല. കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതോടെ ഈ മാസം അവസാനത്തോടെ മെയ്ദ് മത്സ്യം വീണ്ടും വിപണിയിലെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഒമാനിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള മെയ്ദ് മത്സ്യം കിലോഗ്രാമിന് നാല് ദിനാറിന് ലഭ്യമാണ്.

പ്രധാന മത്സ്യമാർക്കറ്റിന്റെ നവീകരണം പൂർത്തിയാകുന്നതോടെ 240 സ്റ്റാളുകളുള്ള ആധുനിക മാർക്കറ്റായി ഇത് മാറും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കും.നവീകരണ കാലയളവിൽ മത്സ്യവ്യാപാരം തടസ്സമില്ലാതെ തുടരുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ മത്സ്യം ലഭ്യമാക്കുന്നതിനുമാണ് താൽക്കാലിക മാർക്കറ്റ് പ്രവർത്തനസജ്ജമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!