HomeGULFഗതാഗത സുരക്ഷ ശക്തമാക്കാൻ കുവൈറ്റ്: ട്രാഫിക് സിഗ്നലുകളിൽ സ്മാർട്ട് മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു

ഗതാഗത സുരക്ഷ ശക്തമാക്കാൻ കുവൈറ്റ്: ട്രാഫിക് സിഗ്നലുകളിൽ സ്മാർട്ട് മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു

spot_img

കുവൈറ്റ് സിറ്റി: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് സിഗ്നലുകളിലെ പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കുന്നതിനുമായി പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം അവതരിപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) തയ്യാറാക്കിയ ഈ സംവിധാനം വഴി വാഹനങ്ങൾ സിഗ്നലുകളിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർമാർക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കും. ഇത് വേഗത സുരക്ഷിതമായി കുറയ്ക്കാനും ജംഗ്ഷനുകളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനും ഡ്രൈവർമാരെ സഹായിക്കും.നിലവിൽ കുവൈറ്റിലുടനീളമുള്ള 40 പ്രധാന ഇന്റർസെക്ഷനുകളിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വരും ഘട്ടങ്ങളിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേക്കും ഈ സ്മാർട്ട് സംവിധാനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യയും സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതിയെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സിഗ്നലുകൾക്ക് സമീപം വെച്ച് ഡ്രൈവർമാർ പെട്ടെന്ന് വഹനം നിർത്തുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് രീതി പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!