HomeGULFഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു: കുവൈറ്റിൽ ഉപഭോക്തൃ ചെലവഴിക്കലിൽ 5 ശതമാനം വളർച്ച

ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചു: കുവൈറ്റിൽ ഉപഭോക്തൃ ചെലവഴിക്കലിൽ 5 ശതമാനം വളർച്ച

spot_img

കുവൈറ്റ് സിറ്റി: ഡിജിറ്റൽ, ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുടെ വർദ്ധിച്ച ഉപയോഗത്തിന്റെ കരുത്തിൽ, 2026-ന്റെ ആദ്യ പകുതിയിൽ കുവൈറ്റിലെ പ്രാദേശിക വിപണിയിൽ ഉപഭോക്തൃ ചെലവഴിക്കലിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികളും പ്രവാസികളും നടത്തുന്ന മൊത്തം ചെലവഴിക്കൽ 5 ശതമാനം വർദ്ധിച്ച് 2,792 കോടി ദിനാറിലെത്തി (27.92 ബില്യൺ KD). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,659 കോടി ദിനാറായിരുന്നു.

ചെലവഴിച്ച തുകയിൽ മാത്രമല്ല, ഇടപാടുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ 71.8 കോടി ഇടപാടുകൾ നടന്ന സ്ഥാനത്ത്, ഈ വർഷം ഇതേ കാലയളവിൽ 80.95 കോടിയലധികം (809.57 ദശലക്ഷം) ഇടപാടുകൾ നടന്നു. ഇടപാടുകളുടെ എണ്ണത്തിൽ 12.7 ശതമാനത്തിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്.ഈ വർഷത്തെ ആദ്യ പാദത്തിൽ (Q1) 39.23 കോടി ഇടപാടുകളിലൂടെ 1,403 കോടി ദിനാറും, രണ്ടാം പാദത്തിൽ (Q2) 41.72 കോടി ഇടപാടുകളിലൂടെ 1,388 കോടി ദിനാറുമാണ് ചെലവഴിച്ചത്.മൊത്തം ചെലവഴിക്കലിൽ സിംഹഭാഗവും നടന്നത് പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലുകൾ വഴിയാണ്.

കുവൈറ്റിന് അകത്തും പുറത്തുമായി നടന്ന 50.5 കോടി ഇടപാടുകളിലൂടെ 946 കോടി ദിനാറാണ് POS മെഷീനുകൾ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. ഇ-കൊമേഴ്സ്, ഡിജിറ്റൽ ഷോപ്പിംഗ് മേഖലയിലും മികച്ച മുന്നേറ്റം തുടരുന്നു. 18.69 കോടി ഇലക്ട്രോണിക് ഇടപാടുകളിലൂടെ 853 കോടി ദിനാറാണ് ഇ-കൊമേഴ്സ് മേഖല സ്വന്തമാക്കിയത്. ഓൺലൈൻ ഷോപ്പിംഗിലേക്കും ഡിജിറ്റൽ പേയ്മെന്റുകളിലേക്കും ജനങ്ങൾ കൂടുതൽ മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!