HomeGULFആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ഡ്രസ് കോഡിൽ മാറ്റം വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ഡ്രസ് കോഡിൽ മാറ്റം വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലകളിലെ ജീവനക്കാരുടെ ഔദ്യോഗിക വസ്ത്രധാരണത്തിലും പൊതുവായ ബാഹ്യരൂപത്തിലും മാറ്റങ്ങൾ വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച 2026-ലെ 197, 198 എന്നീ നമ്പർ ഉത്തരവുകൾ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധി പുറപ്പെടുവിച്ചു. ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ക്ലിനിക്കൽ യൂണിഫോമിന്റെ നിറങ്ങളിലാണ് പ്രധാന പരിഷ്കാരം വരുത്തിയിരിക്കുന്നത്.

പുതിയ വസ്ത്രധാരണ നിയമാവലി പ്രകാരം :ഡോക്ടർമാരും ദന്തഡോക്ടർമാരും: കടും നീലനിറത്തിലുള്ള ക്ലിനിക്കൽ യൂണിഫോമാണ് ധരിക്കേണ്ടത്.നഴ്സിംഗ്-മിഡ്‌വൈഫറി സൂപ്പർവൈസറി തസ്തികയിലുള്ളവർ: നേവി ബ്ലൂ നിറത്തിലുള്ള യൂണിഫോം.

മറ്റ് നഴ്സിംഗ്-മിഡ്‌വൈഫറി ജീവനക്കാർ: റോയൽ ബ്ലൂ അല്ലെങ്കിൽ വെള്ള നിറത്തിലുള്ള യൂണിഫോം.സർക്കാർ മേഖലയിലെ അനുബന്ധ മെഡിക്കൽ പ്രൊഫഷനുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് നിലവിൽ നിശ്ചിത യൂണിഫോം നിറം നിർബന്ധമാക്കാതിരുന്ന രീതി തുടരും. ഇവർക്കുള്ള അനുയോജ്യമായ യൂണിഫോം നിറങ്ങൾ പഠിച്ച് നിയോഗിക്കപ്പെട്ട സമിതി ശുപാർശകൾ സമർപ്പിക്കുന്നത് വരെ, 2026 ജൂലൈ 25 മുതൽ പ്രാബല്യത്തോടെ അടുത്ത ആറ് മാസത്തേക്ക് നിലവിലെ വസ്ത്രധാരണ രീതി തന്നെ തുടരാനാണ് തീരുമാനം.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!