കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ്, ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ചനടത്തി. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠിയുമായുള്ള പ്രതിരോധ മന്ത്രിയുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.
കുവൈത്ത് പ്രതിരോധ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ചനടത്തി
GULF
INTERNATIONAL



