കുവൈത്ത് സിറ്റി: കുവൈത്തിലെ 40 വയസ് കഴിഞ്ഞിട്ടും ഒരിക്കലും വിവാഹിതരാകാത്ത പൗരന്മാരുടെ എണ്ണം 30,268 ആയി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.ഇവരിൽ 10,806 പേർ പുരുഷന്മാരും 19,462 പേർ സ്ത്രീകളുമാണ്. ഇതോടെ വിവാഹം കഴിക്കാത്ത സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ 8,656 പേർ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
40–44 വയസ് പ്രായമുള്ളവരാണ് പട്ടികയിൽ ഏറ്റവും കൂടുതൽ. ഈ വിഭാഗത്തിൽ 10,383 പേർ വിവാഹിതരല്ല. ഇവരിൽ 4,479 പേർ പുരുഷന്മാരും 5,904 പേർ സ്ത്രീകളുമാണ്. 40 വയസിന് മുകളിലുള്ള അവിവാഹിതരുടെ ആകെ എണ്ണത്തിന്റെ മൂന്നിലൊന്നിലധികം ഈ പ്രായവിഭാഗത്തിൽപ്പെടുന്നു.45–49 വയസ് പ്രായത്തിലുള്ള അവിവാഹിതരുടെ എണ്ണം 6,177 ആണ്. ഇതിൽ 2,287 പുരുഷന്മാരും 3,890 സ്ത്രീകളുമുണ്ട്.
50–54 വയസ് പ്രായവിഭാഗത്തിൽ 4,554 പേർ ഇതുവരെ വിവാഹിതരായിട്ടില്ല. ഇവരിൽ 1,512 പേർ പുരുഷന്മാരും 3,042 പേർ സ്ത്രീകളുമാണ്.55–59 വയസ് പ്രായത്തിലുള്ള അവിവാഹിതരുടെ എണ്ണം 3,322 ആണ്. ഇതിൽ 1,003 പുരുഷന്മാരും 2,319 സ്ത്രീകളുമുണ്ട്.60–64 വയസ് പ്രായവിഭാഗത്തിൽ 2,498 പേർ വിവാഹിതരല്ല. ഇവരിൽ 710 പുരുഷന്മാരും 1,788 സ്ത്രീകളുമാണ്.64 വയസിന് മുകളിലുള്ളവരിലും ഈ പ്രവണത തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിൽ 3,334 പേർ ഒരിക്കലും വിവാഹിതരായിട്ടില്ല. ഇതിൽ 815 പുരുഷന്മാരും 2,519 സ്ത്രീകളുമാണുള്ളത്.
പൊതുവെ എല്ലാ പ്രായവിഭാഗങ്ങളിലും വിവാഹം കഴിക്കാത്ത സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്നാണ് PACIയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.



