കൊല്ലം കിളികൊല്ലൂർ സൗഹാർദ നഗർ-31 ലിജു ഭവനിൽ സജി തോമസിൻ്റേയും ലാലി സജിയുടേയും മകൻ ലിജു സജി (26) ആണ് മരിച്ചത്. കുവൈത്തിലെ അലി അൽഗാനിം & സൺസ് ഓട്ടോമൊബൈൽ കമ്പനിയിൽ സ്പേർ പാർട്സ് വിഭാഗത്തിൽ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്ന ലിജു സജി രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു,
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30 ന് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ പാലക്കടവ് ജക്ഷനു സമീപമാണ് അപകടം ഉണ്ടായത്. കൊല്ലത്തു നിന്നും കുണ്ടറ ഭാഗത്തേക്ക് പോയ കാർ എതിർ ദിശയിൽ നിന്നും വന്ന ജിജുവിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് സാരമായി പരുക്കേറ്റ ലിജുവിനെ കൊല്ലത്തെ സഹകരണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി ലിജ സജി



