HomeGULF70 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയം

70 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സഹകരണ സംഘങ്ങളിലും (കോഓപ്പറേറ്റീവ് സൊസൈറ്റികൾ) യൂണിയനുകളിലും ജോലി ചെയ്യുന്ന 70 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ സാമൂഹികക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകി.

ഇതുസംബന്ധിച്ച് എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും മന്ത്രാലയം ഔദ്യോഗിക സർക്കുലർ അയച്ചു. 70 വയസ്സ് പിന്നിട്ട ജീവനക്കാരുടെ പട്ടിക ഉടൻ തയ്യാറാക്കാനും, നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് ഇവരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് സർക്കുലറിലെ നിർദ്ദേശം.സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളും സേവനാനന്തര ആനുകൂല്യവും പൂർണ്ണമായും ലഭ്യമാക്കണമെന്ന് മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.

സർക്കുലർ പുറപ്പെടുവിച്ച് 30 ദിവസത്തിനകം ഇത്തരം ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ സ്ഥാപനങ്ങൾക്ക് നിർബന്ധിത നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം വ്യാപിപ്പിക്കുക, പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുക, സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!