HomeGULFകുവൈത്തിൽ നാല്‍പ്പതുകാരന്റെ മരണത്തിൽ ദുരൂഹത: അന്വേഷണം ആരംഭിച്ച് സുരക്ഷാ സേന

കുവൈത്തിൽ നാല്‍പ്പതുകാരന്റെ മരണത്തിൽ ദുരൂഹത: അന്വേഷണം ആരംഭിച്ച് സുരക്ഷാ സേന

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു ഗവർണറേറ്റിൽ സ്വദേശി പൗരൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന വൈദ്യപരിശോധനാ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. നാല്‍പ്പതുകളിലുള്ള വ്യക്തിയുടെ മരണത്തെക്കുറിച്ച് സഹോദരൻ വിവരമറിയിച്ചതിനെ തുടർന്നാണ് കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാരമെഡിക്കൽ സംഘം മരണകാരണത്തിൽ സംശയം ഉണർത്തുന്ന സാഹചര്യങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ട അധികൃതരെ ഉടനടി വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും, മരണത്തിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!