HomeGULFകുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

spot_img

കുവൈത്ത്സിറ്റി: ഹവല്ലി പ്രദേശത്തെ പാർപ്പിട കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് കണ്ടെത്താൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടതിനെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു.

കെട്ടിടത്തിൽ നിന്ന് ഒരാൾ താഴേക്ക് വീണതായി മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയായിരുന്നു. മരണപ്പെട്ടയാൾ ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടത്തിലെ മറ്റ് താമസക്കാർക്കൊപ്പം ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നതെന്ന് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. കെട്ടിടത്തിന് വെളിയിൽ വലിയൊരു ശബ്ദം കേട്ട് ചെന്നു നോക്കിയപ്പോഴാണ് ഇന്ത്യക്കാരൻ താഴെ വീണു കിടക്കുന്നതായി കണ്ടതെന്നും, സംഭവസ്ഥലത്തു വെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടിരുന്നുവെന്നും സെക്യൂരിറ്റി പറഞ്ഞു. സംഭവം നടക്കുമ്പോൾ അപ്പാർട്ട്മെന്റിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നുവോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് അപകട മരണമാണോ അതോ മറ്റ് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് വ്യക്തമാക്കുന്നതിനായി ക്രിമിനൽ അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു വരികയാണ്. അന്വേഷണത്തിന് ശേഷമുള്ള അന്തിമ റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!