HomeGULFഭക്ഷ്യസുരക്ഷാ പരിശോധന; 144 കിലോഗ്രാം കേടായ ഭക്ഷണം നശിപ്പിച്ചു

ഭക്ഷ്യസുരക്ഷാ പരിശോധന; 144 കിലോഗ്രാം കേടായ ഭക്ഷണം നശിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി കുവൈറ്റ് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിൽ വ്യാപക ലംഘനങ്ങൾ കണ്ടെത്തി. ജനറൽ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉപയോഗശൂന്യമായ 144.260 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.

കേടായതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങളും തൊഴിൽ അന്തരീക്ഷത്തിലെ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതിരിക്കുക, ഹെൽത്ത് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷയും ആരോഗ്യ നിയമങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!