HomeGULFകുവൈത്തിലെ മൈദാൻ ഹവല്ലിയിൽ ഫ്ലാറ്റിൽ തീപിടിത്തം

കുവൈത്തിലെ മൈദാൻ ഹവല്ലിയിൽ ഫ്ലാറ്റിൽ തീപിടിത്തം

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 27: കുവൈത്തിലെ മൈദാൻ ഹവല്ലിയിൽ താമസ കെട്ടിടത്തിലെ ഫ്ലാറ്റിൽ തീപിടിത്തം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു.കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർനടപടികൾക്കായി സംഭവസ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!