HomeGULFകുവൈത്തിൽ 249 കിലോ വ്യാജ മാംസം പിടികൂടി; വിതരണത്തിനുപയോഗിച്ച വാഹനം കസ്റ്റഡിയിൽ

കുവൈത്തിൽ 249 കിലോ വ്യാജ മാംസം പിടികൂടി; വിതരണത്തിനുപയോഗിച്ച വാഹനം കസ്റ്റഡിയിൽ

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 27: കുവൈത്തിൽ ഉറവിടം വ്യക്തമല്ലാത്തതും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 249 കിലോഗ്രാം മാംസവും മറ്റ് ഭക്ഷ്യവസ്തുക്കളും അധികൃതർ പിടികൂടി നശിപ്പിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് അനധികൃതമായി മാംസം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിച്ച വാഹനം പിടിച്ചെടുത്തത്.

പരിശോധനയിൽ മാംസവും മറ്റ് ഭക്ഷ്യവസ്തുക്കളും ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്തതും വിതരണത്തിന് അനുയോജ്യമല്ലാത്തതുമാണെന്ന് കണ്ടെത്തി.തുടർന്ന് പിടിച്ചെടുത്ത 249 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിക്കുകയും നിയമലംഘകനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!