HomeGULFതലാബാതിന് വലിയ ആശ്വാസം; കൊറിയർ, ഡെലിവറി ആപ്പുകളിലെ പിഴ വ്യവസ്ഥ അടങ്ങിയ ആർട്ടിക്കിൾ റദ്ദാക്കി കുവൈറ്റ്...

തലാബാതിന് വലിയ ആശ്വാസം; കൊറിയർ, ഡെലിവറി ആപ്പുകളിലെ പിഴ വ്യവസ്ഥ അടങ്ങിയ ആർട്ടിക്കിൾ റദ്ദാക്കി കുവൈറ്റ് അഡ്മിനിസ്ട്രേറ്റീവ് കോടതി

spot_img

കുവൈറ്റ് സിറ്റി: ഓൺലൈൻ ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച കടുത്ത നിബന്ധനകൾ അടങ്ങിയ നിയമത്തിലെ വകുപ്പ് 15 കുവൈറ്റ് അഡ്മിനിസ്ട്രേറ്റീവ് കോടതി റദ്ദാക്കി. പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമായ ‘തലാബാത്’ നൽകിയ ഹർജിയിലാണ് ജഡ്ജി മുഹമ്മദ് ജാസിം ബഹ്മാൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

2026 ജൂലൈ 8-ന് വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച 109-2026 നമ്പർ തീരുമാനത്തിന്റെ ഭാഗമായുള്ള ആർട്ടിക്കിൾ 15 ആണ് കോടതി റദ്ദാക്കിയത്. മതിയായ നിയമപരമായ പിൻബലമില്ലാതെ കമ്പനികൾക്കുമേൽ കടുത്ത ഭരണഘടനാപരമായ ശിക്ഷാ നടപടികളും പിഴകളും ഏർപ്പെടുത്താൻ മന്ത്രാലയത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

1979-ലെ ഡിക്രി നിയമപ്രകാരം ഇത്തരം ലംഘനങ്ങൾക്കുള്ള ശിക്ഷകളും അത് നടപ്പിലാക്കാനുള്ള അധികാരവും നിയമനിർമ്മാണ സഭയും നീതിന്യായ വ്യവസ്ഥയുമാണ് തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.നിയമത്തിന്റെ പരിധി ലംഘിച്ചുകൊണ്ട് നിർമ്മിച്ച ഇത്തരം പിഴ വ്യവസ്ഥകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, തലാബാതിന്റെ ഹർജിയിലെ ഈ ആവശ്യം പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു. ഹർജിയുമായി ബന്ധപ്പെട്ട കോടതി ചെലവുകൾ ഭരണകൂടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!