HomeGULFഭാര്യയുടെ സ്വർണാഭരണങ്ങളും പണവും കാണാതായി; വീട്ടുജോലിക്കാരിക്കെതിരെ ഈജിപ്ഷ്യൻ പ്രവാസിയുടെ പരാതി

ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും കാണാതായി; വീട്ടുജോലിക്കാരിക്കെതിരെ ഈജിപ്ഷ്യൻ പ്രവാസിയുടെ പരാതി

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ അബു ഹലീഫയിൽ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി കാണിച്ച് ഈജിപ്ഷ്യൻ പ്രവാസി പൊലീസിൽ പരാതി നൽകി.

ഒരു സ്വർണമാല, അഞ്ച് മോതിരങ്ങൾ, മറ്റ് സ്വർണാഭരണങ്ങൾ, 70 ദിനാർ എന്നിവയാണ് വീട്ടിൽ നിന്ന് കാണാതായത്. ഇതേ സമയത്താണ് ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരി ആരെയും അറിയിക്കാതെ വീട്ടിൽ നിന്ന് പോയതെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.തുടർന്ന് വീട്ടുജോലിക്കാരിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് അബു ഹലീഫ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു.

എന്നാൽ അന്വേഷണത്തിനിടെ വീട്ടുജോലിക്കാരി ഇതിനകം പൊലീസിന്റെ പിടിയിലായതായും, സ്പോൺസർ നൽകിയ ഒളിച്ചോടിയെന്ന പരാതിയും മോഷണക്കേസും പരിഗണിച്ച് ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും കണ്ടെത്തി.മോഷണ ആരോപണത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!