HomeGULFകുവൈത്തിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; താപനില കുറയും, മഴയ്ക്ക് സാധ്യത

കുവൈത്തിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; താപനില കുറയും, മഴയ്ക്ക് സാധ്യത

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടുമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ ‘അൽ വസം’ എന്നറിയപ്പെടുന്ന കാലാവസ്ഥാ സീസൺ ആരംഭിക്കുന്നതോടെ പകൽ സമയത്തെ ചൂട് ക്രമേണ കുറയുകയും രാത്രിയിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

മഴക്കാലത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട പ്രധാന കാലാവസ്ഥാ ഘട്ടമായാണ് അൽ വസം സീസണിനെ കണക്കാക്കുന്നത്.52 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ 13 ദിവസം വീതമുള്ള നാല് ഘട്ടങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അൽ അവ്വാ, അൽ സിമാക്, അൽ ഗഫ്ര, അൽ സുബാന എന്നിവയാണ് ഈ നാല് ഘട്ടങ്ങൾ.

സൂര്യന്റെ സ്ഥാനം ക്രമേണ തെക്കോട്ട് മാറുന്നതും സൂര്യരശ്മികളുടെ പതനകോണിൽ വ്യത്യാസം ഉണ്ടാകുന്നതും പകൽ സമയത്തെ ചൂട് കുറയാൻ കാരണമാകുമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ വിശദീകരിച്ചു.സീസണിന്റെ ആദ്യഘട്ടമായ അൽ അവ്വാ ആരംഭിക്കുന്നതോടെ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ താരതമ്യേന തണുപ്പും അനുഭവപ്പെടും.കൂടാതെ, പകലിന്റെ ദൈർഘ്യം കുറയുകയും രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും. സൂര്യോദയം വൈകുകയും സൂര്യാസ്തമയം നേരത്തെയാകുകയും ചെയ്യുന്നതും ഈ കാലയളവിന്റെ പ്രത്യേകതകളാണ്.ദേശാടന പക്ഷികളുടെ സഞ്ചാരവും ഈ സമയത്ത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

അൽ വസം സീസണിൽ സാധാരണയായി ലഭിക്കുന്ന മഴ മരുഭൂമിയിലെ സസ്യങ്ങളുടെ വളർച്ചയ്ക്കും പ്രകൃതിദത്ത സസ്യാവരണത്തിന്റെ പുനരുജ്ജീവനത്തിനും സഹായകരമാകും.മഴയുടെ അളവും കാലാവസ്ഥാ സാഹചര്യങ്ങളും അനുകൂലമായാൽ മരുഭൂമിയിൽ വളരുന്ന പ്രത്യേകതരം കൂണായ ‘ഫഗ്ഗ’ പ്രത്യക്ഷപ്പെടുന്നതിനും ഈ സീസൺ സഹായകമാകും.അതേസമയം, അൽ വസം സീസൺ ആരംഭിക്കുന്നത് വ്യാഴാഴ്ച തന്നെ മഴ പെയ്യുമെന്ന ഉറപ്പല്ലെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥ ക്രമേണ കൂടുതൽ മിതമായ നിലയിലേക്ക് മാറുന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!