HomeCommunityവൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

spot_img

കുവൈത്തിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ പങ്കെടുത്ത YMCA കുവൈത്തിന്റെ 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ്, കുവൈത്ത് സിറ്റിയിലെ NECK-ൽ സ്ഥിതിചെയ്യുന്ന ലൈറ്റ്‌ഹൗസ് ചർച്ചിൽ വെച്ച് നടന്നു.സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വികാരി റവ. ബിനു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ. റീജൻ ബേബി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. റവ. ഫാ. ബിബിൻ ജോർജ് തോമസും ചടങ്ങിൽ പങ്കെടുത്തു.YMCA പ്രസിഡന്റ് മാത്യൂസ് മാമ്മൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ പി. എ. ജോൺ, വൈസ് പ്രസിഡന്റ് ഡോ. നവീൻ ജോർജ് തോമസ്, അക്കൗണ്ടന്റ് അജേഷ് തോമസ്, ജോയിന്റ് സെക്രട്ടറി അജിത് തോമസ് കണ്ണൻപാറ എന്നിവർ ആശംസകൾ അറിയിച്ചു. ട്രസ്റ്റി മാത്യു കോശി നന്ദി രേഖപ്പെടുത്തി.

വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് ഒന്നാം സ്ഥാനം നേടി മറിയം എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനം നേടി ഡോ. സണ്ണി ആൻഡ്രൂസ് എവർ റോളിംഗ് ട്രോഫി സ്വന്തമാക്കി. ബ്രദറൻ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് ടീം മൂന്നാം സ്ഥാനം നേടി മാത്യു ഈപ്പൻ ആൻഡ് ഫാമിലി എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. ലൈറ്റ്‌ഹൗസ് ചർച്ചിന്റെ സീനിയർ പാസ്റ്റർ പാസ്റ്റർ ജെറാൾഡ് ഗോൾബെക്കും വിവിധ സഭകളിലെ വികാരിമാരും ചേർന്ന് വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

മിസ് ലിനു എബ്രഹാം ക്വിസ് നിയന്ത്രിച്ചു. ഡോ. സണ്ണി ആൻഡ്രൂസും സൂസൻ ജോർജും ജൂറി അംഗങ്ങളായി പ്രവർത്തിച്ചു. സാങ്കേതിക വിഭാഗത്തിന്റെ ഏകോപനം റെനി കെ. ജോൺ, ഷിജു മാത്യു, ജോബി ഫിലിപ്പ് മാത്യു എന്നിവർ നിർവഹിച്ചു. ഓൺലൈൻ ക്വിസ് മോൻസി വർഗീസും സുധാ മാത്യുവും ചേർന്ന് നിയന്ത്രിച്ചു. ജോവാന ആൻ മനോജ് അവതാരകയായി. എ. ഐ. കുര്യനും മനോജ് മാത്യുവും പരിപാടിയുടെ കൺവീനർമാരായി പ്രവർത്തിച്ചു. ജോയൽ മാത്യു മാമ്മനായിരുന്നു പരിപാടിയുടെ കോർഡിനേറ്റർ.

ബിനോയ് ജോസഫ്, ഡോ. ജോൺ തോമസ് കെ., മാത്തൻ പടച്ചിറയിൽ, അനിൽ എബ്രഹാം, ജോമി തോമസ്, റെൻജി ജോൺ, സന്തോഷ് എം. ഫിലിപ്പ്, സുനിൽ ജോസഫ്, ടിങ്കു മാത്യു കുരുവിള, കെ. എം. ജോർജ്, ബിജു എം. വർഗീസ്, ജോമി തോമസ്, ബിനു സാറമ്മ മാത്യൂസ്, മറിയാമ്മ ജോൺ, ഷീല കുര്യൻ, സിനി തോമസ് എന്നിവർ മൂല്യനിർണയ സമിതിയിൽ അംഗങ്ങളായിരുന്നു.കുവൈത്തിലെ വിവിധ സഭകളെ ഒരുമിപ്പിച്ച് ബൈബിൾ പഠനത്തിന്റെയും ക്രൈസ്തവ സൗഹൃദത്തിന്റെയും എക്യുമെനിക്കൽ ഐക്യത്തിന്റെയും സന്ദേശം പകർന്നുനൽകിയ പരിപാടിയായി ബൈബിൾ ക്വിസ് മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!