HomeGULF2026 ആദ്യ പാദത്തിൽ കുവൈറ്റിന്റെ വിദേശ ആസ്തികളിൽ വർദ്ധനവ്; ആകെ ആസ്തി 76.78 ബില്യൺ ദിനാറായി...

2026 ആദ്യ പാദത്തിൽ കുവൈറ്റിന്റെ വിദേശ ആസ്തികളിൽ വർദ്ധനവ്; ആകെ ആസ്തി 76.78 ബില്യൺ ദിനാറായി ഉയർന്നു

spot_img

കുവൈത്ത് സിറ്റി: 2026 ലെ ആദ്യ പാദത്തിൽ കുവൈറ്റിന്റെ ആകെ വിദേശ ആസ്തികളിൽ 6.6 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. 4.746 ബില്യൺ ദിനാറിന്റെ വർദ്ധനവോടെ രാജ്യത്തിന്റെ ആകെ വിദേശ ആസ്തി 76.782 ബില്യൺ ദിനാറായി ഉയർന്നു. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 72.035 ബില്യൺ ദിനാർ ആയിരുന്നു. വിദേശ കരുതൽ ശേഖരത്തിൽ ചെറിയ കുറവുണ്ടായെങ്കിലും, നേരിട്ടുള്ള നിക്ഷേപങ്ങൾ, സെക്യൂരിറ്റീസ് പോർട്ട്ഫോളിയോകൂടാതെ മറ്റ് സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയിലുണ്ടായ വളർച്ചയാണ് ആസ്തി വർദ്ധിക്കാൻ കാരണമായത്.

കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ അന്താരാഷ്ട്ര നിക്ഷേപ സ്ഥാനത്തെക്കുറിച്ചുള്ള കണക്കുകൾ പ്രകാരം, വിദേശങ്ങളിലെ കുവൈറ്റിന്റെ നേരിട്ടുള്ള നിക്ഷേപങ്ങൾ 4 ശതമാനം അതായത് 702.3 ദശലക്ഷം ദിനാർ വർദ്ധിച്ച് 18.373 ബില്യൺ ദിനാറായി ഉയർന്നു. മുൻവർഷമിത് 17.67 ബില്യൺ ദീനാർ ആയിരുന്നു. ഇതിൽ ഓഹരി നിക്ഷേപം 3.6 ശതമാനം വർദ്ധിച്ച് 17.727 ബില്യൺ ദിനാറിലെത്തി. കടപ്പത്രങ്ങളിലെ നിക്ഷേപം 14.3 ശതമാനം വർദ്ധിച്ച് 646 ദശലക്ഷം ഭിനാറുമായി ഉയർന്നു.

സെക്ടർ തലത്തിൽ പരിശോധിക്കുമ്പോൾ, പ്രാദേശിക ബാങ്കുകളുടെ ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപം 10.4 ശതമാനം വർദ്ധിച്ച് 9.921 ബില്യൺ ദിനാറായി. അതേസമയം നിക്ഷേപ, ഇൻഷുറൻസ്, ഫിനാൻസ്, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മറ്റ് സെക്ടറുകളിലെ നിക്ഷേപങ്ങളിൽ 3.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!