HomeGULFകുവൈത്തിൽ അഗ്നിസുരക്ഷാ നിയമലംഘനം; 66 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 126 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

കുവൈത്തിൽ അഗ്നിസുരക്ഷാ നിയമലംഘനം; 66 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 126 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 66 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് ഫയർഫോഴ്‌സ് നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി.

വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ അഗ്നിസുരക്ഷാ, തീപിടിത്ത പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും സ്ഥാപനങ്ങളുമാണ് കണ്ടെത്തിയത്.ഗുരുതരമായ സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തിയ 66 സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ അടച്ചുപൂട്ടിയതായി ഫയർഫോഴ്‌സ് അറിയിച്ചു. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 126 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.

കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക, തീപിടിത്ത അപകടസാധ്യതകൾ കുറയ്ക്കുക, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.രാജ്യത്തെ സ്ഥാപനങ്ങൾ അഗ്നിസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകളും നിയമലംഘനങ്ങൾക്കെതിരായ നടപടികളും തുടരുമെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!