HomeCommunityതിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഖെയ്താനിലെ രാജധാനി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികളിൽ നിരവധി ആളുകൾ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്റ് റൈജു അരീക്കര അധ്യക്ഷത വഹിച്ച സമ്മേളനം രക്ഷാധികാരി കെ. ജി. എബ്രഹാം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ. എസ്. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശിവ, അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് കൊട്ടാരം, പ്രോഗ്രാം കൺവീനർ റെജി കോരുത്, വനിതാവേദി പ്രതിനിധി പ്രിയ ബിനു എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും ട്രഷറർ ഷിജു ഓതറ നന്ദിയും അറിയിച്ചു.

ഓണത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പരമ്പരാഗത ഓണസദ്യയും,തിരുവാതിരകളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാവേദി പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഒത്തുചേരാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ തനിമയും പുതുതലമുറയ്ക്ക് പകർന്നുനൽകാനും കുടുംബസംഗമം വേദിയായി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!