HomeCommunityഇൻഫോക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇൻഫോക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 16ന് അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ120 പേർ പങ്കെടുത്തു. രക്തദാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിനും രക്തക്ഷാമം പരിഹരിക്കുന്നതിനും ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇൻഫോക് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ച രക്തദാന ക്യാമ്പയിൻ അമീരി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഡോ. അലി അൽ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ ആദ്യ രക്തദാതാവായും ഡോ. അലി അൽ ഹദ്ദാദ് മാതൃകയായി.

ഡോ. നോഹ അഹമ്മദ് (അദാൻ ബ്ലഡ് ബാങ്ക്), ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ ബിനുമോൾ ജോസഫ്, ഷഫാസ് അഹമ്മദ് (ലുലു മണി ഹെഡ് ഓഫ് ഓപ്പറേഷൻസ്, കുവൈത്ത്) എന്നിവർ ആശംസകൾ നേർന്നു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും രേഖപ്പെടുത്തി.ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇൻഫോക് കെയർ’ വളണ്ടിയർമാർ രക്തദാന ക്യാമ്പയിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇൻഫോക് സെൻട്രൽ, റീജിയണൽ കമ്മിറ്റി ഭാരവാഹികൾ ക്യാമ്പയിന്റെ ഏകോപന പ്രവർത്തനങ്ങൾ നിർവഹിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!