കുവൈത്ത്: കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ 86.1 ശതമാനവും ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ നാല് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കുവൈത്തിൽ ആകെ 8,83,308 ഗാർഹിക തൊഴിലാളികളാണുള്ളത്. ഇതിൽ 7,60,744 പേരും ഈ നാല് രാജ്യങ്ങളിൽനിന്നുള്ളവരാണ്.ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 3,44,532 ഇന്ത്യൻ തൊഴിലാളികളാണ് കുവൈത്തിലുള്ളത്. ആകെ ഗാർഹിക തൊഴിലാളികളുടെ ഏകദേശം 39 ശതമാനമാണിത്.
രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയിൽനിന്ന് 1,57,901 തൊഴിലാളികളാണുള്ളത്. ഇത് ആകെ തൊഴിലാളികളുടെ 17.9 ശതമാനമാണ്.മൂന്നാം സ്ഥാനത്ത് ഫിലിപ്പീൻസാണ്. 1,51,369 ഫിലിപ്പീൻസ് സ്വദേശികളാണ് ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നത്. ആകെ തൊഴിലാളികളുടെ 17.1 ശതമാനമാണിത്.നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശിൽനിന്ന് 1,06,942 തൊഴിലാളികളാണുള്ളത്. ഇത് 12.1 ശതമാനമാണ്.മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 1,22,564 ആണ്. ആകെ തൊഴിലാളികളുടെ 13.9 ശതമാനമാണിത്.
കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ ശക്തമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഓരോ പത്ത് ഗാർഹിക തൊഴിലാളികളിലും ഏകദേശം നാല് പേർ ഇന്ത്യക്കാരാണ്.ശ്രീലങ്കൻ, ഫിലിപ്പീൻസ് തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖല പ്രധാനമായും ഈ നാല് ഏഷ്യൻ രാജ്യങ്ങളിലെ തൊഴിലാളികളെയാണ് ആശ്രയിക്കുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.



