HomeGULFയാത്രാവിലക്കുള്ള ഗൾഫ് പൗര അതിർത്തി വഴി രാജ്യം വിട്ടു; ജീവനക്കാരനെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

യാത്രാവിലക്കുള്ള ഗൾഫ് പൗര അതിർത്തി വഴി രാജ്യം വിട്ടു; ജീവനക്കാരനെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: യാത്രാവിലക്കുണ്ടായിരുന്നിട്ടും ഗൾഫ് പൗരയായ വനിത കരമാർത്തി വഴി കുവൈറ്റിൽ നിന്ന് രാജ്യം വിട്ട സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. യാത്രാവിലക്ക് മറികടക്കാൻ സഹായിച്ച അതിർത്തി ചെക്ക്‌പോസ്റ്റിലെ ഒരു സിവിൽ ജീവനക്കാരനെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത് വെറുമൊരു ഭരണപരമായ വീഴ്ചയാണോ അതോ അതിനപ്പുറം എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ് അധികൃതർ പരിശോധിക്കുന്നത്.

യാത്രാവിലക്കുള്ള വ്യക്തി രാജ്യം വിട്ടതായി ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 1984-ൽ ജനിച്ച ഒരു സിവിൽ ജീവനക്കാരൻ ഇവരെ നിയമവിരുദ്ധമായി രാജ്യം വിടാൻ സഹായിച്ചതായി അന്വേഷണത്തിൽ സംശയം തോന്നി. തുടർന്ന് ഉദ്യോഗസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

എന്നാൽ ഈ വനിതയ്ക്ക് എന്തുകൊണ്ടാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത് എന്നതിന്റെ കാരണങ്ങൾ അന്വേഷണ ഫയലിൽ വ്യക്തമല്ല. കൂടാതെ, യാത്രാസൗകര്യം ഒരുക്കി നൽകുന്നതിന് ജീവനക്കാരൻ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനും നിയമലംഘനം എങ്ങനെ നടന്നു എന്ന് വ്യക്തമാക്കാനുമുള്ള തുടർനടപടികൾ പ്രോസിക്യൂഷൻ അന്വേഷണത്തിലൂടെ വ്യക്തമാകും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!