HomeGULFകുവൈത്തിൽ നോ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ വീൽ ലോക്ക്; മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്

കുവൈത്തിൽ നോ പാർക്കിങ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ വീൽ ലോക്ക്; മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിൽ പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.

നോ പാർക്കിങ് മേഖലകളിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചക്രങ്ങളിൽ വീൽ ലോക്ക് ഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും റോഡുകളിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി.പ്രത്യേകിച്ച് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലും പാർക്കിങ് നിരോധന ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെയാണ് നടപടി ശക്തമാക്കുന്നത്.വാഹന ഉടമകൾ പാർക്കിങ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും ട്രാഫിക് വകുപ്പ് നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!