HomeGULFകുവൈത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ഇനി സഹേൽ ആപ്പ് വഴി സർട്ടിഫിക്കറ്റ് ലഭിക്കും; പ്രവാസികൾക്കായി പുതിയ സേവനം

കുവൈത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ഇനി സഹേൽ ആപ്പ് വഴി സർട്ടിഫിക്കറ്റ് ലഭിക്കും; പ്രവാസികൾക്കായി പുതിയ സേവനം

spot_img

കുവൈത്ത്: രാജ്യത്ത് പാസ്‌പോർട്ട് നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പാസ്‌പോർട്ട് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യാനും ഔദ്യോഗിക നഷ്ട സർട്ടിഫിക്കറ്റ് ലഭിക്കാനും ഇനി സർക്കാർ സേവന ആപ്ലിക്കേഷനായ സഹേൽ (Sahel) ഉപയോഗിക്കാം.

സഹേൽ ആപ്പിലെ സുരക്ഷാ സേവനങ്ങൾ (Security Services) വിഭാഗത്തിലാണ് ‘Certificate of Loss of Passport’ എന്ന പുതിയ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് പാസ്‌പോർട്ട് നഷ്ടപ്പെട്ട വിവരം ഇലക്ട്രോണിക് രീതിയിൽ റിപ്പോർട്ട് ചെയ്യാനും ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാനും സാധിക്കും.

പാസ്‌പോർട്ട് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുകയും സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.സഹേൽ ആപ്പിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!