HomeGULFശൈത്യകാലവും മഴയും വരാനിരിക്കുന്നു; വാഹനങ്ങൾ മുൻകൂട്ടി സജ്ജമാക്കാൻ കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

ശൈത്യകാലവും മഴയും വരാനിരിക്കുന്നു; വാഹനങ്ങൾ മുൻകൂട്ടി സജ്ജമാക്കാൻ കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: രാജ്യത്ത് ശൈത്യകാലവും മഴയും ആരംഭിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ സുരക്ഷിതമായി സജ്ജമാക്കാൻ വാഹനമോടിക്കുന്നവർക്ക് കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം. ടയറുകൾ, ബ്രേക്കുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, യാത്രകളിൽ സുരക്ഷിത അകലം പാലിക്കുകയും വേഗത പരിധി കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് റോഡുകളിൽ അപകടസാധ്യത വർദ്ധിക്കുന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടറിലെ ട്രാഫിക് അവേർനസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസൻ വ്യക്തമാക്കി. കുവൈറ്റ് റേഡിയോയിലെ ‘സബാഹ്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മഴക്കാലത്ത് റോഡിലെ കാഴ്ചാ പരിമിതിയും ടയറുകളുടെ റോഡിലെ പിടിവള്ളിയും കുറയുമെന്നും, അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനത്തിന്റെ സാങ്കേതിക സ്ഥിതി മികച്ചതാണെന്ന് ഉറപ്പുവരുത്തണമെന്നും, മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണമെന്നും, റോഡിന്റെയും കാലാവസ്ഥയുടെയും അവസ്ഥയ്ക്ക് അനുസരിച്ച് വേഗത ക്രമീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. റോഡുകൾ അടച്ചിടുന്നതും ഗതാഗത വഴിതിരിച്ചുവിടലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനും ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ നാവിഗേഷൻ, മാപ്പ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!