HomeGULFജഹ്‌റ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ഫ്ലെമിംഗോയെ കണ്ടെത്തി; അപൂർവ്വ കാഴ്ചയായി വിലയിരുത്തി പരിസ്ഥിതി പ്രവർത്തകർ

ജഹ്‌റ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ഫ്ലെമിംഗോയെ കണ്ടെത്തി; അപൂർവ്വ കാഴ്ചയായി വിലയിരുത്തി പരിസ്ഥിതി പ്രവർത്തകർ

spot_img

കുവൈത്ത് സിറ്റി: കുവൈറ്റിലെ ജഹ്‌റ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ 2026-ലെ ദേശാടന പക്ഷിക്കാലത്ത് ചെറിയ ഫ്ലെമിംഗോയെയും വലിയ ഫ്ലെമിംഗോയെയും ഒരുമിച്ച് കണ്ടെത്തി. കുവൈറ്റ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ എൻവയോൺമെന്റൽ ഫോട്ടോഗ്രാഫി ടീം തലവനും അസോസിയേഷൻ ബോർഡ് അംഗവുമായ സമീറ അൽ-ഖലീഫയാണ് ഈ അപൂർവ്വ ദൃശ്യം ക്യാമറയിൽ പകർത്തയത്. രാജ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ ജൈവവൈവിധ്യത്തിന്റെയും ദേശാടന പക്ഷികൾക്ക് അവ നൽകുന്ന പ്രാധാന്യത്തിന്റെയും നേർക്കാഴ്ചയാണ് ഈ സംഭവമെന്ന് പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു.

വലിയ ഫ്ലെമിംഗോകളുമായി താരതമ്യം ചെയ്യുമ്പോൾ കുവൈറ്റിൽ ചെറിയ ഫ്ലെമിംഗോകളെ കാണുന്നത് വളരെ അപൂർവ്വമാണ്. കൂടാതെ രണ്ട് പക്ഷികളെയും ഒരേ സ്ഥലത്ത് ഒന്നിച്ച് കണ്ടെത്തുന്നത് അതീവ വിരളമായതിനാല്‍ തന്നെ ഈ പക്ഷി നിരീക്ഷണം കുവൈറ്റിലെ പക്ഷി നിരീക്ഷണ രേഖകളിലെ വലിയൊരു നാഴികക്കല്ലാണെന്ന് സമീറ അൽ-ഖലീഫ വ്യക്തമാക്കി. രാജ്യത്തെ ആവാസവ്യവസ്ഥയുടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെയും വിജയമാണ് ഇത്തരം പക്ഷികളുടെ സാന്നിധ്യമെന്നും അവർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!